ഒരു
വര്‍ഷത്തെ മനസ്സിലൊതുക്കാം
പല
വര്‍ണ്ണത്തിലും രൂപത്തിലുമുള്ള
കലണ്ടറുകള്‍ നമ്മളുടെ
വീടുകളിലുണ്ടല്ലോ. പ്രധാനമായും
തീയതിയും ദിവസവും അറിയാനാണല്ലോ
അവ ഉപയോഗിക്കുന്നത്. എന്നാല്‍
കലണ്ടറുകളുടെ സഹായമില്ലാതെ
തന്നെ ഒരു വര്‍ഷത്തെ മുഴുവന്‍
മനസ്സിലൊതുക്കാനുള്ള ഒരു
വിദ്യ പറഞ്ഞുതരാം.
പന്ത്രണ്ടുമാസങ്ങള്‍ക്കായി
വീതിച്ചു നല്‍കിയ ഏഴു കോഡു
നമ്പറുകള്‍ ഉപയോഗിച്ച്
ചെറിയൊരു കണക്കു കൂട്ടല്‍
മനസ്സില്‍ നടത്തിയാല്‍ 2014
ലെ ഏതു തീയ്യതിയും
വരുന്ന ദിവസം എളുപ്പത്തില്‍
കണ്ടെത്താം. താഴെ
കൊടുത്ത പട്ടിക നോക്കൂ :
2014
|
|||||||
മാസം
|
സപ്തമ്പര്‍
ഡിസംബര്‍
|
ഏപ്രില്‍
ജൂലൈ
|
ജനുവരി
ഒക്ടോബര്‍
|
മെയ്
|
ആഗസ്ത്
|
ഫെബ്രുവരി
മാര്‍ച്ച്
നവമ്പര്‍
|
ജൂണ്‍
|
കോഡ്
നമ്പര്‍ (C)
|
0
|
1
|
2
|
3
|
4
|
5
|
6
|
ആഴ്ച
|
ഞായര്‍
|
തിങ്കള്‍
|
ചൊവ്വ
|
ബുധന്‍
|
വ്യാഴം
|
വെള്ളി
|
ശനി
|
ആഴ്ച
കണ്ടെത്തേണ്ടുന്ന മാസത്തിന്റെ
കോഡു നമ്പറിനോട് ( C ) തീയ്യതി
(D)കൂട്ടുക. ഈ
ഫലത്തെ 7 കൊണ്ടു
ഹരിക്കുക. അതായത്
(C+D) / 7 കാണുക.
ഹരിക്കുമ്പോള്‍
കിട്ടുന്ന ശിഷ്ടം കാണുക.
ഈ ശിഷ്ടം വരുന്ന
ആഴ്ച ഏതാണെന്ന് പട്ടികയിലെ
രണ്ടും മൂന്നും വരികളില്‍
നിന്നു
കണ്ടെത്തുക.
ഇതായിരിക്കും നമുക്കു
കണ്ടെത്താനുള്ള ദിവസം.
ഉദാ
: 2014 ആഗസ്ത് 15
C = 4 , D = 15
→
(C +
D) / 7 = 19 / 7 →
ശിഷ്ടം
=
5 →
വെള്ളിയാഴ്ച്ച
....................00000..................................................
അനില്‍ കുമാര്‍ .പി.എം
HSA (Maths)
very nice... good collection... can be more...
ReplyDelete