NEW

HEARTY WELCOME TO ALL VIEWERS .....!!! HEARTY WELCOME TO ALL VIEWERS .....!!!

LATEST NEWS

Saturday 27 December 2014

aaaaaaa

aaaaa


അ – Shift+D - k
ആ – Shift+E കാ- ke
- Shift+F കി -kf
ഈ – Shift+R കീ - kr
- Shift+G കു - kg
- Shift+T കൂ - kt
- Shift+= കൃ - k=
- Shift+Z കെ - kz
- Shift+S കേ - ks
ഐ – Shift+W കൈ - kw
- Shift+~ കൊ - k~
- Shift+A കോ - ka
- Shift+Q കൗ - kq
അം - Shift+Dx കം - kx

ക്യ – ക് യ ന്ത – ന് ത
ക്വ – ക് വ പ്ര – പ് ര
ങ്ക – ങ് ക ന്റ – ന് റ
മ്പ – മ് പ ശ്ര – ശ് ര
ഞ്ച – ഞ് ച
ണ്ട – ണ് ട

New Year

Happy New Year 2015
ಪುತು ವತ್ಸರಾಶಂಸಕಳ಼್
New Year
പുതു വത്സരാശംസകള്‍

Saturday 13 December 2014

NATIONAL ENERGY CONSERVATION DAY- DECEMBER 14


   ENERGY CRISIS IS A MAJOR PROBLEM NOW-A-DAYS.YOUNG GENERATION MUST AWARE ABOUT HOW TO USE EFFICIENT ENERGY AND HOW TO SAVE ENERGY FOR THEIR OWN FUTURE SFETY.TODAY'S ENERGY WASTAGE IS TOMORROW'S ENERGY SHORTAGE.


 SAVE ENERGY  TODAY FOR BETTER TOMORROW



 







Sunday 12 October 2014

The School Scince Fair

The school Science , Social Science , Maths , Work Experience Fair conducted on 10th October 2014


Sunday 28 September 2014

Film Festival Organised by English Club

Inauguration : Sri. C.Raghavan (DDE,Kasaragod)
Keynote Address: Sri. Shery (Film Director)
Keynote Address:Sri.T.P, Sreenivasan (Musician)
Presidential Address: Smt. Shobha.K
(Headmistress)
ഉദ്ഘാടന പ്രസംഗത്തിന്റെ ഭാഗമായി ബഹു: വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ അവതരിപ്പിച്ച  കവിത കേള്‍ക്കൂ :


Felicitation: Sri. Padmanabhan.V         (Principal in Charge)
Felicitation: Sri. Pradeep.P.R(Staff Secretary)


Felicitation : Indira Marankavil(Convenor , Eng. Club)
Welcome: Sri. Bharathraj(President , English Club)



Vote of Thanks:Sri.Shareef(secretary , School Parliament)


Audience













Tuesday 23 September 2014

സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം


         സ്കൂളിന്റെ ബ്ലോഗ് ' കണിപുര 'യുടെ ഔപചാരികമായ ഉദ്ഘാടനം 23-09-2014 ചൊവ്വാഴ്ച ഉച്ചയ്ക്ക്    2:30ന് ഐ ടി ലാബില്‍ നടന്ന  ചടങ്ങില്‍  കാസറഗോഡ്   ഐ ടി @ സ്കൂള്‍  മാസ്റ്റര്‍ ട്രെയിനര്‍ ശ്രീ. അഗസ്റ്റിന്‍ ബര്‍ണാഡ് നിര്‍വ്വഹിച്ചു. പി.ടി. . പ്രസിഡന്റ് ശ്രീ. സുരേഷ് റാവു അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ശ്രീ. പദ്മനാഭന്‍ . വി , സീനിയര്‍ അസിസ്റ്റന്റ് മനോജ് കുമാര്‍. സി. , സ്റ്റാഫ് സെക്രട്ടറി പ്രദീപ്. പി.ആര്‍. , എസ്.ആര്‍.ജി. കണ്‍വീനര്‍ മനോജ്. ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്കൂള്‍ ഹെഡമിസ്ട്രസ് ശ്രീമതി ശോഭ.കെ. സ്വാഗതവും സ്കൂള്‍ ഐ. ടി. കോര്‍ഡിനേറ്റര്‍ പി.എം.അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു

ചടങ്ങില്‍ എല്ലാ ക്ലാസ് ലീഡര്‍മാരും അദ്ധ്യാപകരും സന്നിഹിതരായിരുന്നു. സ്കൂളില്‍ നടക്കുന്ന പരിപാടികളുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലും അവ ബ്ലോഗിലൂടെ പുറം ലോകത്തെ അറിയിക്കുന്നതിലും അധ്യാപകര്‍ക്കു മാത്രമല്ല കുട്ടികള്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും മികച്ച ഒരു ബ്ലോഗാക്കി മാറ്റാന്‍ ഒന്നിച്ച് ഉത്സാഹിക്കമമെന്നും ബര്‍ണാ‍ഡ് മാസ്റ്റര്‍ ഉ്ഘാടന പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.  

 

      






































Thursday 4 September 2014

ആശംസകള്‍‍ .....!!!

കുമ്പള എ.ഇ.ഓ. ആയി സ്ഥാനമാറ്റം ലഭിച്ച ഹെഡ്മാസ്റ്റര്‍‍‍‍‍ ശ്രീ. കൈലാസമൂര്ത്തി സാറിന് ഹൃദയം നിറഞ്ഞ ആശംസകള്‍ .....!!!

Monday 25 August 2014

നാളത്തെ ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

സംസ്ഥാനത്തെ സ്‌കൂളുകളില് ആഗസ്ത് 26 ന് (ചൊവ്വാഴ്ച )നടത്താന്‍ സിശ്ചയിച്ചിരുന്ന ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ പരീക്ഷയാണ് മാറ്റിവച്ചത്. പുതിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Sunday 24 August 2014


പൊതു വിദ്യാഭ്യാസ വകുപ്പില്‍ 1997 ജനുവരി ഒന്നുമുതല്‍ 2000 ഡിസംബര്‍ 31 വരെ നിയമിതരായ ഹൈസ്‌കൂള്‍ അസിസ്റ്റന്റുമാരുടെ പുതുക്കിയ താല്ക്കാലിക മുന്‍ഗണനാ പട്ടിക www.education.kerala.gov.in/circular ല്‍ പ്രസിദ്ധീകരിച്ചു. ആക്ഷേപമോ പരാതിയോ ഉളളവര്‍ അനുബന്ധ രേഖകള്‍ സഹിതം സെപ്തംബര്‍ 30 നുള്ളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ബന്ധപ്പെടണം.

സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണം സപെഷ്യല്‍ അരി


ഓണത്തോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോഗ്രാം സ്‌പെഷ്യല്‍ അരി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌പെഷ്യല്‍ അരിയുടെ ഇന്‍ഡന്റ് അടിയന്തരമായി പാസാക്കി നല്‍കേണ്ടതും പ്രധാനാധ്യാപകര്‍ സെപ്തംബര്‍ മൂന്നിന് മുമ്പ് അര്‍ഹതയുള്ള എല്ലാ കുട്ടികള്‍ക്കും സ്‌പെഷ്യല്‍ അരി വിതരണം ചെയ്യേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Saturday 23 August 2014

BLEND Training പൂര്‍ത്തിയായി

കാസറഗോഡ് ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും ബ്ലോഗ് തയ്യാറാക്കി സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ പുറം ലോകത്തെ അറിയിക്കുക , വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടു വരുന്ന അറിയിപ്പുകളും സര്‍ക്കുലറുകളും മറ്റും സ്കൂളുകളില്‍ അതാതു സമയം തന്നെ പോസ്റ്റുകളായി എത്തിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ കാസറഗോ‍ഡ് ജില്ലയില്‍ നടക്കുന്ന ബ്ലോഗ് നിര്‍മ്മാണ പരിശീലനത്തിന് (BLEND-Blog for Dynamic Educational Network) കുമ്പള സബ് ജില്ലയില്‍ ആഗസ്ത് 22,23 തിയ്യതികളിലായി MSCHS Neerchal സ്കൂളില്‍ വെച്ചു നടന്ന ദ്വിദിന പരിശീലനത്തോടെ സമാപനം കുറിച്ചു.  മുഴുവന്‍ അധ്യാപകരും തങ്ങള്‍ തയ്യാറാക്കിയ ബ്ലോഗ് ഒന്നിനൊന്ന് മികവുറ്റതാക്കുന്നതില്‍ ശ്രദ്ധിച്ച്  പരസ്പരം മത്സരബുദ്ധിയോടെ തന്നെ പരിശീലനത്തില്‍ പങ്കാളികളായി.
Udayavani(23-08-2014)

Tuesday 12 August 2014

ജില്ലാ കലോത്സവം - സംഘാടക സമിതി യോഗം ചേര്‍ന്നു

        2013 ‍‍ഡിസംബര്‍ 31 മുതല്‍ 2014 ജനുവരി 5 വരെ കുമ്പള ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ചു നടന്ന 54-ാമത് കാസറഗോഡ് ജില്ലാ കലോത്സവത്തിന്റെ  സംഘാടക സമിതി ആഗസ്ത് 11 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
 
 ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ശ്രീ. തോമസ് മാസ്റ്റര്‍ വരവു-ചെലവു കണക്ക് അവതരിപ്പിച്ചു.ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.കൃഷ്ണകുമാര്‍ , പി.ടി.എ പ്രസിഡന്റ് ശ്രീ. സുരേഷ് റാവു ,  ഹെഡ്മാസ്റ്റര്‍ ശ്രീ. കൈലാസമൂര്‍ത്തി , വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രദീപ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 1,37,000 രൂപ മിച്ചം വന്ന വരവു-ചെലവു കണക്ക് അംഗീകരിച്ചു.സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ശ്രീ. പദ്മനാഭന്‍ മാസ്റ്റര്‍ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു.

Wednesday 6 August 2014

ഹിരോഷിമ ദിനം

      1945 -ല്‍ അമേരിക്ക ജപ്പാനില്‍  ബോംബ് വര്‍ഷിച്ചതിനെ അനുസ്മരിച്ച് ഇനിയൊരു യുദ്ധം ഈ ഭൂമുഖത്ത് വേണ്ട എന്ന മുദ്രാവാക്യവുമായി കുട്ടികളും അദ്ധ്യാപകരും കുമ്പള ടൗണിലൂടെ യുദ്ധവിരുദ്ധ റാലി നടത്തി.


    ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി 8, 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരവും സംഘടിപ്പിച്ചു.മുഴുവന്‍ പോസ്റ്ററുകളും ഉള്‍പ്പെടുത്തിക്കൊണ്ട് സ്കൂളില്‍ പ്രദര്‍ശനം നടത്തി.ഗാസയില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കൊലയും ബോംബാക്രമണവും സൂചിപ്പിച്ചു കൊണ്ടുള്ള യുദ്ധവിരുദ്ധ സന്ദേശമായിരുന്നു മിക്ക പോസ്റ്ററുകളിലും പ്രധാനമായി കാണാന്‍ കഴി‍ഞ്ഞത്.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് GALLARY സന്ദര്‍ശിക്കുക

Friday 18 July 2014

BLEND Training



           ബ്ലോഗ് നിര്‍മ്മാണ പരിശീലനമായ BLEND Training ന്റെ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം ഹെഡ്മാസ്റ്റര്‍ ശ്രീ. കെ. കൈലാസമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കല്‍റ്റി ശ്രീ. പി.പി.വേണുഗോപാലന്‍ പരിശീലനത്തിന്റെ ഉദ്ദേശ്യവും പ്രാധാന്യവും വിശദീകരിച്ചു. RP ശ്രീ. രവിശങ്കര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ അനില്‍ കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.























Saturday 12 July 2014

Inauguration of Clubs

         സ്കൂളില്‍ രൂപീകരിച്ച സോഷ്യല്‍ സയന്‍സ് , സയന്‍സ് , മാത് സ് , ഐ.ടി ക്ലബ്ബുകളുടെ സംയുക്തമായ ഉദ്ഘാടനം ജുലൈ 11 ന് ഉച്ചയ്ക്ക്  2 മണിക്ക് ശ്രീ. ലാല്‍ ദര്‍ശന്‍ (Surgeon , Kumbla) നിര്‍വ്വഹിച്ചു.
ഹെഡ്മാസ്റ്റര്‍ ശ്രീ. കൈലാസമൂര്‍ത്തിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശ്രീ. അനില്‍ കുമാര്‍ .പി.എസ് (Convenor , Social Science Club) സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രദീപ് . പി.ആര്‍ , ശ്രീമതി ഹസീന ( Convenor ,  Science Club ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ശ്രീമതി ഷീബ . എം. വി ( Convenor ,  Maths Club )ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു.
 

Friday 11 July 2014

"World Population Day"

          ലോക ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി ശ്രീ.രവീന്ദ്രന്‍ (JHI , Kumbla ) "Significance of World Population" എന്ന വിഷയത്തെ അധികരിച്ച് കുട്ടികള്‍ക്ക് ക്ലാസെടുത്തു. സോഷ്യല്‍ സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ശ്രീ. അനില്‍ കുമാര്‍ .പി.എസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ . കൈലാസമൂര്‍ത്തി അധ്യക്ഷത വഹിച്ചു. ശ്രീമതി ഹസീന ( കണ്‍വീനര്‍ , സയന്‍സ് ക്ലബ്ബ്) , ശ്രീമതി ഷീബ. എം.വി ( കണ്‍വീനര്‍ , മാത് സ് ക്ലബ്ബ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രദീപ്. പി.ആര്‍ ചടങ്ങില്‍ സംബന്ധിച്ചവര്‍ക്ക് നന്ദി അറിയിച്ചു.

Thursday 3 July 2014

BLEND Training

       മുഴുവന്‍ സ്കൂളുകളിലും ബ്ലോഗ് തയ്യാറാക്കി സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ പുറം ലോകത്തെ അറിയിക്കുക , വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടു വരുന്ന അറിയിപ്പുകളും സര്‍ക്കുലറുകളും മറ്റും സ്കൂളുകളില്‍ അതാതു സമയം തന്നെ പോസ്റ്റുകളായി എത്തിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ കാസറഗോ‍ഡ് ജില്ലയില്‍ നടക്കുന്ന ബ്ലോഗ് നിര്‍മ്മാണ പരിശീലനം(BLEND-Blog for Dynamic Educational Network) കുമ്പള സബ് ജില്ലയില്‍ ജി.എച്ച്. എസ്. എസ്. കുമ്പളയില്‍ 03-04-2014 ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലനം ഹെഡ്മാസ്റ്റര്‍ ശ്രീ. കൈലാസമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് ശ്രീ. മനോജ് കെ.സി. പരിശീലകര്‍ക്ക് സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രദീപ്  അദ്ധ്യക്ഷത വഹിച്ചു. ‍ഡയറ്റ് ലക്ചറര്‍ ശ്രീ. വേണു മാസ്റ്റര്‍ പരിശീലനത്തിന്റെ ഉദ്ദേശ്യവും പ്രാധാന്യവും വിശദീകരിച്ചു. ശ്രീ. പ്രദീപ് ഷെട്ടി ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു.

   കുമ്പള സബ് ജില്ലയില്‍ നിന്നുള്ള 21 പ്രൈമറി സ്കൂളുകളിലെ അധ്യാപകരാണ് പരിശീലനം നേടുന്നതിനായി എത്തിച്ചേര്‍ന്നത്. രവിശങ്കര്‍ (MSCHS Perdala , Neerchal), അനില്‍ കുമാര്‍ (GHSS Kumbla) എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. മുഴുവന്‍ അധ്യാപകരും താല്പര്യപൂര്‍വ്വം തന്നെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ പരിശീലനം വളരെ സജീവമായിത്തീരുകയും അതിന്റെ ഫലമായി എല്ലാവരുടെ സ്കൂളിനും സ്വന്തം ബ്ലോഗ് ഉണ്ടാക്കിയെടുക്കാന്‍ കഴിയുകയും ചെയ്തു. പരിശീലനത്തിന്റെ അവസാനം ഓരോ സ്കുളിന്റേയും ബ്ലോഗ് സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. പരിശീലനത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട ബ്ലോഗുകളുടെ മേന്മകളും പോരായ്മകളും തിരിച്ചറിയാനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പ്രേരണ നല്കുന്നതിനും ഇതു മൂലം സാധിച്ചു.ശ്രീ. നിര്‍മല്‍ കുമാര്‍ മാസ്റ്റര്‍(GJBS Pilankatta) പരിശീലനത്തിനു നന്ദി പറഞ്ഞുകൊണ്ടു സംസാരിച്ചു.

“ಶಾಲೆಗಳಿಗೆ ಆಧುನಿಕ ಸಂವಹನ ವ್ಯವಸ್ಥೆ ಅಗತ್ಯ: ಕೈಲಾಸ ಮೂರ್ತಿ”

ಶಾಲೆಗಳು ಹೆಚ್ಚು ಹೆಚ್ಚು ಸಮಾಜಮುಖಿಯಾಗುತ್ತಿವೆ. ಶಾಲೆಗಳಲ್ಲಿ ನಡೆಯುತ್ತಿರುವ ಚಟುವಟಿಕೆಗಳನ್ನು ಬಾಹ್ಯ ಪರಿಸರವು ತಿಳಿದುಕೊಳ್ಳಬೇಕಾದ ಅಗತ್ಯವಿದೆ. ಈ ನಿಟ್ಟಿನಲ್ಲಿ ಬ್ಲಾಗ್ ಒಂದು ಪ್ರಭಾವಿ ಮಾಧ್ಯಮವಾಗಿ ಬೆಳೆಯುತ್ತಿದೆ. ಕಾಸರಗೋಡಿನ ಎಲ್ಲ ಶಾಲೆಗಳಿಗೂ ಬ್ಲಾಗ್ ತಯಾರಿಸುವ ಈ ಯೋಜನೆ ಯಶಸ್ವಿಯಾಗಲಿ ಎಂದು ಕುಂಬಳೆ ಸರಕಾರಿ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯ ಮುಖ್ಯೋಪಾಧ್ಯಾಯ ಕೈಲಾಸಮೂರ್ತಿ ಅಭಿಪ್ರಾಯಪಟ್ಟರು. ಅವರು 03.07.2014 ಗುರುವಾರ ಕುಂಬಳೆ ಸರಕಾರಿ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯಲ್ಲಿ ನಡೆದ ಕುಂಬಳೆ ಉಪಜಿಲ್ಲಾ ಮಟ್ಟದ ಬ್ಲೆಂಡ್ತರಬೇತಿಯನ್ನು ಉದ್ಘಾಟಿಸಿ ಮಾತನಾಡುತ್ತಿದ್ದರು. ಈ ಯೋಜನೆಯ ಮೂಲಕ ಕಾಸರಗೋಡಿನ ಎಲ್ಲ ಶಾಲೆಗಳನ್ನೂ ಬ್ಲಾಗ್ ಮೂಲಕ ಪರಸ್ಪರ ಸಂಪರ್ಕಗೊಳಿಸುವ ಯೋಜನೆಗೆ ಚಾಲನೆ ದೊರೆತಿದೆ.

ಶಾಲಾ ಶಿಕ್ಷಕರಾದ ಪ್ರದೀಪ್ ಅಧ್ಯಕ್ಷತೆ ವಹಿಸಿದ್ದರು. ತರಬೇತಿಯ ನೇತೃತ್ವ ವಹಿಸಿದ ಡಯಟ್ ಮಾಯಿಪ್ಪಾಡಿಯ ವೇಣುಗೋಪಾಲ್ ಪ್ರಾಸ್ತಾವಿಕ ಮಾತುಗಳನ್ನಾಡಿದರು. ಸಂಪನ್ಮೂಲ ವ್ಯಕ್ತಿಗಳಾದ ಕುಂಬಳೆ ಸರಕಾರಿ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯ ಶಿಕ್ಷಕ ಅನಿಲ್ ಕುಮಾರ್ ಮತ್ತು ನೀರ್ಚಾಲು ಮಹಾಜನ ಸಂಸ್ಕೃತ ಕಾಲೇಜು ಪ್ರೌಢಶಾಲೆಯ ಶಿಕ್ಷಕ ರವಿಶಂಕರ ದೊಡ್ಡಮಾಣಿ ಉಪಸ್ಥಿತರಿದ್ದರು.

ಕುಂಬಳೆ ಸರಕಾರಿ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯ ಹಿರಿಯ ಶಿಕ್ಷಕ ಮನೋಜ್ ಸ್ವಾಗತಿಸಿದರು. ಕಿಳಿಂಗಾರು ಅನುದಾನಿತ ಕಿರಿಯ ಪ್ರಾಥಮಿಕ ಶಾಲಾ ಶಿಕ್ಷಕ ಪ್ರದೀಪ್ ಕುಮಾರ್ ಶೆಟ್ಟಿ ಬೇಳ ವಂದಿಸಿದರು.

Friday 27 June 2014

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ശ്രീ. വിനയചന്ദ്രന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു


ഹെഡ്മാസ്റ്റര്‍ ശ്രീ. കൈലാസമൂര്‍ത്തി അധ്യക്ഷത വഹിച്ചു