NEW

HEARTY WELCOME TO ALL VIEWERS .....!!! HEARTY WELCOME TO ALL VIEWERS .....!!!

LATEST NEWS

Tuesday, 23 September 2014

സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം


         സ്കൂളിന്റെ ബ്ലോഗ് ' കണിപുര 'യുടെ ഔപചാരികമായ ഉദ്ഘാടനം 23-09-2014 ചൊവ്വാഴ്ച ഉച്ചയ്ക്ക്    2:30ന് ഐ ടി ലാബില്‍ നടന്ന  ചടങ്ങില്‍  കാസറഗോഡ്   ഐ ടി @ സ്കൂള്‍  മാസ്റ്റര്‍ ട്രെയിനര്‍ ശ്രീ. അഗസ്റ്റിന്‍ ബര്‍ണാഡ് നിര്‍വ്വഹിച്ചു. പി.ടി. . പ്രസിഡന്റ് ശ്രീ. സുരേഷ് റാവു അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ശ്രീ. പദ്മനാഭന്‍ . വി , സീനിയര്‍ അസിസ്റ്റന്റ് മനോജ് കുമാര്‍. സി. , സ്റ്റാഫ് സെക്രട്ടറി പ്രദീപ്. പി.ആര്‍. , എസ്.ആര്‍.ജി. കണ്‍വീനര്‍ മനോജ്. ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്കൂള്‍ ഹെഡമിസ്ട്രസ് ശ്രീമതി ശോഭ.കെ. സ്വാഗതവും സ്കൂള്‍ ഐ. ടി. കോര്‍ഡിനേറ്റര്‍ പി.എം.അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു

ചടങ്ങില്‍ എല്ലാ ക്ലാസ് ലീഡര്‍മാരും അദ്ധ്യാപകരും സന്നിഹിതരായിരുന്നു. സ്കൂളില്‍ നടക്കുന്ന പരിപാടികളുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലും അവ ബ്ലോഗിലൂടെ പുറം ലോകത്തെ അറിയിക്കുന്നതിലും അധ്യാപകര്‍ക്കു മാത്രമല്ല കുട്ടികള്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും മികച്ച ഒരു ബ്ലോഗാക്കി മാറ്റാന്‍ ഒന്നിച്ച് ഉത്സാഹിക്കമമെന്നും ബര്‍ണാ‍ഡ് മാസ്റ്റര്‍ ഉ്ഘാടന പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.  

 

      






































No comments:

Post a Comment