BLEND Training പൂര്‍ത്തിയായി
കാസറഗോഡ് ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും ബ്ലോഗ് തയ്യാറാക്കി സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ പുറം ലോകത്തെ
അറിയിക്കുക , വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടു വരുന്ന അറിയിപ്പുകളും
സര്‍ക്കുലറുകളും മറ്റും
സ്കൂളുകളില്‍ അതാതു സമയം തന്നെ പോസ്റ്റുകളായി എത്തിക്കുക തുടങ്ങിയ
ഉദ്ദേശ്യങ്ങളോടെ കാസറഗോഡ് ജില്ലയില്‍ നടക്കുന്ന ബ്ലോഗ് നിര്‍മ്മാണ
പരിശീലനത്തിന് (BLEND-Blog for Dynamic Educational Network) കുമ്പള സബ്
ജില്ലയില്‍ ആഗസ്ത് 22,23 തിയ്യതികളിലായി MSCHS Neerchal സ്കൂളില്‍ വെച്ചു നടന്ന ദ്വിദിന പരിശീലനത്തോടെ സമാപനം കുറിച്ചു. മുഴുവന്‍ അധ്യാപകരും തങ്ങള്‍ തയ്യാറാക്കിയ ബ്ലോഗ് ഒന്നിനൊന്ന് മികവുറ്റതാക്കുന്നതില്‍ ശ്രദ്ധിച്ച് പരസ്പരം മത്സരബുദ്ധിയോടെ തന്നെ പരിശീലനത്തില്‍ പങ്കാളികളായി.
|
Udayavani(23-08-2014) |
No comments:
Post a Comment