NEW

HEARTY WELCOME TO ALL VIEWERS .....!!! HEARTY WELCOME TO ALL VIEWERS .....!!!

LATEST NEWS

Thursday, 3 July 2014

BLEND Training

       മുഴുവന്‍ സ്കൂളുകളിലും ബ്ലോഗ് തയ്യാറാക്കി സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ പുറം ലോകത്തെ അറിയിക്കുക , വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടു വരുന്ന അറിയിപ്പുകളും സര്‍ക്കുലറുകളും മറ്റും സ്കൂളുകളില്‍ അതാതു സമയം തന്നെ പോസ്റ്റുകളായി എത്തിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ കാസറഗോ‍ഡ് ജില്ലയില്‍ നടക്കുന്ന ബ്ലോഗ് നിര്‍മ്മാണ പരിശീലനം(BLEND-Blog for Dynamic Educational Network) കുമ്പള സബ് ജില്ലയില്‍ ജി.എച്ച്. എസ്. എസ്. കുമ്പളയില്‍ 03-04-2014 ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലനം ഹെഡ്മാസ്റ്റര്‍ ശ്രീ. കൈലാസമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് ശ്രീ. മനോജ് കെ.സി. പരിശീലകര്‍ക്ക് സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രദീപ്  അദ്ധ്യക്ഷത വഹിച്ചു. ‍ഡയറ്റ് ലക്ചറര്‍ ശ്രീ. വേണു മാസ്റ്റര്‍ പരിശീലനത്തിന്റെ ഉദ്ദേശ്യവും പ്രാധാന്യവും വിശദീകരിച്ചു. ശ്രീ. പ്രദീപ് ഷെട്ടി ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു.

   കുമ്പള സബ് ജില്ലയില്‍ നിന്നുള്ള 21 പ്രൈമറി സ്കൂളുകളിലെ അധ്യാപകരാണ് പരിശീലനം നേടുന്നതിനായി എത്തിച്ചേര്‍ന്നത്. രവിശങ്കര്‍ (MSCHS Perdala , Neerchal), അനില്‍ കുമാര്‍ (GHSS Kumbla) എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. മുഴുവന്‍ അധ്യാപകരും താല്പര്യപൂര്‍വ്വം തന്നെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ പരിശീലനം വളരെ സജീവമായിത്തീരുകയും അതിന്റെ ഫലമായി എല്ലാവരുടെ സ്കൂളിനും സ്വന്തം ബ്ലോഗ് ഉണ്ടാക്കിയെടുക്കാന്‍ കഴിയുകയും ചെയ്തു. പരിശീലനത്തിന്റെ അവസാനം ഓരോ സ്കുളിന്റേയും ബ്ലോഗ് സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. പരിശീലനത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട ബ്ലോഗുകളുടെ മേന്മകളും പോരായ്മകളും തിരിച്ചറിയാനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പ്രേരണ നല്കുന്നതിനും ഇതു മൂലം സാധിച്ചു.ശ്രീ. നിര്‍മല്‍ കുമാര്‍ മാസ്റ്റര്‍(GJBS Pilankatta) പരിശീലനത്തിനു നന്ദി പറഞ്ഞുകൊണ്ടു സംസാരിച്ചു.

1 comment:

  1. ഒരു ബ്ലോഗിനെ ലൈവായി നിലനിര്‍ത്തുന്നത് വായനക്കാരുടെ കമന്റ്സുകളാണ്. ബ്ലോഗുഗള്‍ക്ക് പ്രതികരണശേഷിയുള്ള വായനക്കാരെ ആകര്‍ഷിക്കുന്നതിനായി ബ്ലെന്‍ഡ് പദ്ധതിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. അദ്ധ്യാപക-വിദ്യാര്‍ത്ഥിസമൂഹങ്ങള്‍ക്കിടയില്‍ നല്ലൊരു പ്രചരണം ആവശ്യമാണ്. അല്ലെങ്കില്‍ ഒരുപാട് ബ്ലോഗുകള്‍ക്ക് സംഭവിച്ചത് പോലെ അകാലചരമം പ്രാപിക്കേണ്ടിവരാം..അല്ലെങ്കില്‍ വെറും ഔപചാരികത മാത്രമായിപ്പോകാം..പലര്‍ക്കും കമന്റ്സ് ഇടേണ്ടതിനെക്കുറിച്ച് വലിയ ധാരണയില്ല. പ്രൈവറ്റ് സ്‌കൂളുകള്‍ ആയിരങ്ങള്‍ മുടക്കി പരസ്യബോര്‍ഡൂകള്‍ സ്ഥാപിച്ച് ചെറിയ നേട്ടങ്ങളെപ്പോലും പര്‍വ്വതീകരിച്ച് കാണിക്കുമ്പോള്‍, പൊതുവിദ്യാലയങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെപ്പോലും ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയുന്നില്ല, എന്നിടത്താണ് ബ്ലെന്‍ഡ് പദ്ധതിക്ക് പ്രസക്തിയേറുന്നത്.സ്‌കൂളുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അധികൃതതലത്തില്‍ അറിയുന്നതിനോടൊപ്പം പൊതുജനങ്ങളും അറിയുവാനുള്ള സംവിധാനം ശക്തമാക്കേണ്ടതുണ്ട്. 'കണിപുര'ക്ക് അഭിനന്ദനങ്ങള്‍...മലയോരത്തിന്റെ വിശേഷങ്ങളറിയാന്‍ സന്ദര്‍ശിക്കൂ....www.ghssadoor.blogspot.in

    ReplyDelete