NEW

HEARTY WELCOME TO ALL VIEWERS .....!!! HEARTY WELCOME TO ALL VIEWERS .....!!!

LATEST NEWS

Friday, 18 July 2014

BLEND Training



           ബ്ലോഗ് നിര്‍മ്മാണ പരിശീലനമായ BLEND Training ന്റെ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം ഹെഡ്മാസ്റ്റര്‍ ശ്രീ. കെ. കൈലാസമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കല്‍റ്റി ശ്രീ. പി.പി.വേണുഗോപാലന്‍ പരിശീലനത്തിന്റെ ഉദ്ദേശ്യവും പ്രാധാന്യവും വിശദീകരിച്ചു. RP ശ്രീ. രവിശങ്കര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ അനില്‍ കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.























Saturday, 12 July 2014

Inauguration of Clubs

         സ്കൂളില്‍ രൂപീകരിച്ച സോഷ്യല്‍ സയന്‍സ് , സയന്‍സ് , മാത് സ് , ഐ.ടി ക്ലബ്ബുകളുടെ സംയുക്തമായ ഉദ്ഘാടനം ജുലൈ 11 ന് ഉച്ചയ്ക്ക്  2 മണിക്ക് ശ്രീ. ലാല്‍ ദര്‍ശന്‍ (Surgeon , Kumbla) നിര്‍വ്വഹിച്ചു.
ഹെഡ്മാസ്റ്റര്‍ ശ്രീ. കൈലാസമൂര്‍ത്തിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശ്രീ. അനില്‍ കുമാര്‍ .പി.എസ് (Convenor , Social Science Club) സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രദീപ് . പി.ആര്‍ , ശ്രീമതി ഹസീന ( Convenor ,  Science Club ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ശ്രീമതി ഷീബ . എം. വി ( Convenor ,  Maths Club )ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു.
 

Friday, 11 July 2014

"World Population Day"

          ലോക ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി ശ്രീ.രവീന്ദ്രന്‍ (JHI , Kumbla ) "Significance of World Population" എന്ന വിഷയത്തെ അധികരിച്ച് കുട്ടികള്‍ക്ക് ക്ലാസെടുത്തു. സോഷ്യല്‍ സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ശ്രീ. അനില്‍ കുമാര്‍ .പി.എസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ . കൈലാസമൂര്‍ത്തി അധ്യക്ഷത വഹിച്ചു. ശ്രീമതി ഹസീന ( കണ്‍വീനര്‍ , സയന്‍സ് ക്ലബ്ബ്) , ശ്രീമതി ഷീബ. എം.വി ( കണ്‍വീനര്‍ , മാത് സ് ക്ലബ്ബ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രദീപ്. പി.ആര്‍ ചടങ്ങില്‍ സംബന്ധിച്ചവര്‍ക്ക് നന്ദി അറിയിച്ചു.

Thursday, 3 July 2014

BLEND Training

       മുഴുവന്‍ സ്കൂളുകളിലും ബ്ലോഗ് തയ്യാറാക്കി സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ പുറം ലോകത്തെ അറിയിക്കുക , വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടു വരുന്ന അറിയിപ്പുകളും സര്‍ക്കുലറുകളും മറ്റും സ്കൂളുകളില്‍ അതാതു സമയം തന്നെ പോസ്റ്റുകളായി എത്തിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ കാസറഗോ‍ഡ് ജില്ലയില്‍ നടക്കുന്ന ബ്ലോഗ് നിര്‍മ്മാണ പരിശീലനം(BLEND-Blog for Dynamic Educational Network) കുമ്പള സബ് ജില്ലയില്‍ ജി.എച്ച്. എസ്. എസ്. കുമ്പളയില്‍ 03-04-2014 ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലനം ഹെഡ്മാസ്റ്റര്‍ ശ്രീ. കൈലാസമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് ശ്രീ. മനോജ് കെ.സി. പരിശീലകര്‍ക്ക് സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രദീപ്  അദ്ധ്യക്ഷത വഹിച്ചു. ‍ഡയറ്റ് ലക്ചറര്‍ ശ്രീ. വേണു മാസ്റ്റര്‍ പരിശീലനത്തിന്റെ ഉദ്ദേശ്യവും പ്രാധാന്യവും വിശദീകരിച്ചു. ശ്രീ. പ്രദീപ് ഷെട്ടി ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു.

   കുമ്പള സബ് ജില്ലയില്‍ നിന്നുള്ള 21 പ്രൈമറി സ്കൂളുകളിലെ അധ്യാപകരാണ് പരിശീലനം നേടുന്നതിനായി എത്തിച്ചേര്‍ന്നത്. രവിശങ്കര്‍ (MSCHS Perdala , Neerchal), അനില്‍ കുമാര്‍ (GHSS Kumbla) എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. മുഴുവന്‍ അധ്യാപകരും താല്പര്യപൂര്‍വ്വം തന്നെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ പരിശീലനം വളരെ സജീവമായിത്തീരുകയും അതിന്റെ ഫലമായി എല്ലാവരുടെ സ്കൂളിനും സ്വന്തം ബ്ലോഗ് ഉണ്ടാക്കിയെടുക്കാന്‍ കഴിയുകയും ചെയ്തു. പരിശീലനത്തിന്റെ അവസാനം ഓരോ സ്കുളിന്റേയും ബ്ലോഗ് സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. പരിശീലനത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട ബ്ലോഗുകളുടെ മേന്മകളും പോരായ്മകളും തിരിച്ചറിയാനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പ്രേരണ നല്കുന്നതിനും ഇതു മൂലം സാധിച്ചു.ശ്രീ. നിര്‍മല്‍ കുമാര്‍ മാസ്റ്റര്‍(GJBS Pilankatta) പരിശീലനത്തിനു നന്ദി പറഞ്ഞുകൊണ്ടു സംസാരിച്ചു.

“ಶಾಲೆಗಳಿಗೆ ಆಧುನಿಕ ಸಂವಹನ ವ್ಯವಸ್ಥೆ ಅಗತ್ಯ: ಕೈಲಾಸ ಮೂರ್ತಿ”

ಶಾಲೆಗಳು ಹೆಚ್ಚು ಹೆಚ್ಚು ಸಮಾಜಮುಖಿಯಾಗುತ್ತಿವೆ. ಶಾಲೆಗಳಲ್ಲಿ ನಡೆಯುತ್ತಿರುವ ಚಟುವಟಿಕೆಗಳನ್ನು ಬಾಹ್ಯ ಪರಿಸರವು ತಿಳಿದುಕೊಳ್ಳಬೇಕಾದ ಅಗತ್ಯವಿದೆ. ಈ ನಿಟ್ಟಿನಲ್ಲಿ ಬ್ಲಾಗ್ ಒಂದು ಪ್ರಭಾವಿ ಮಾಧ್ಯಮವಾಗಿ ಬೆಳೆಯುತ್ತಿದೆ. ಕಾಸರಗೋಡಿನ ಎಲ್ಲ ಶಾಲೆಗಳಿಗೂ ಬ್ಲಾಗ್ ತಯಾರಿಸುವ ಈ ಯೋಜನೆ ಯಶಸ್ವಿಯಾಗಲಿ ಎಂದು ಕುಂಬಳೆ ಸರಕಾರಿ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯ ಮುಖ್ಯೋಪಾಧ್ಯಾಯ ಕೈಲಾಸಮೂರ್ತಿ ಅಭಿಪ್ರಾಯಪಟ್ಟರು. ಅವರು 03.07.2014 ಗುರುವಾರ ಕುಂಬಳೆ ಸರಕಾರಿ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯಲ್ಲಿ ನಡೆದ ಕುಂಬಳೆ ಉಪಜಿಲ್ಲಾ ಮಟ್ಟದ ಬ್ಲೆಂಡ್ತರಬೇತಿಯನ್ನು ಉದ್ಘಾಟಿಸಿ ಮಾತನಾಡುತ್ತಿದ್ದರು. ಈ ಯೋಜನೆಯ ಮೂಲಕ ಕಾಸರಗೋಡಿನ ಎಲ್ಲ ಶಾಲೆಗಳನ್ನೂ ಬ್ಲಾಗ್ ಮೂಲಕ ಪರಸ್ಪರ ಸಂಪರ್ಕಗೊಳಿಸುವ ಯೋಜನೆಗೆ ಚಾಲನೆ ದೊರೆತಿದೆ.

ಶಾಲಾ ಶಿಕ್ಷಕರಾದ ಪ್ರದೀಪ್ ಅಧ್ಯಕ್ಷತೆ ವಹಿಸಿದ್ದರು. ತರಬೇತಿಯ ನೇತೃತ್ವ ವಹಿಸಿದ ಡಯಟ್ ಮಾಯಿಪ್ಪಾಡಿಯ ವೇಣುಗೋಪಾಲ್ ಪ್ರಾಸ್ತಾವಿಕ ಮಾತುಗಳನ್ನಾಡಿದರು. ಸಂಪನ್ಮೂಲ ವ್ಯಕ್ತಿಗಳಾದ ಕುಂಬಳೆ ಸರಕಾರಿ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯ ಶಿಕ್ಷಕ ಅನಿಲ್ ಕುಮಾರ್ ಮತ್ತು ನೀರ್ಚಾಲು ಮಹಾಜನ ಸಂಸ್ಕೃತ ಕಾಲೇಜು ಪ್ರೌಢಶಾಲೆಯ ಶಿಕ್ಷಕ ರವಿಶಂಕರ ದೊಡ್ಡಮಾಣಿ ಉಪಸ್ಥಿತರಿದ್ದರು.

ಕುಂಬಳೆ ಸರಕಾರಿ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯ ಹಿರಿಯ ಶಿಕ್ಷಕ ಮನೋಜ್ ಸ್ವಾಗತಿಸಿದರು. ಕಿಳಿಂಗಾರು ಅನುದಾನಿತ ಕಿರಿಯ ಪ್ರಾಥಮಿಕ ಶಾಲಾ ಶಿಕ್ಷಕ ಪ್ರದೀಪ್ ಕುಮಾರ್ ಶೆಟ್ಟಿ ಬೇಳ ವಂದಿಸಿದರು.