NEW
LATEST NEWS
Monday, 25 August 2014
Sunday, 24 August 2014
പൊതു വിദ്യാഭ്യാസ വകുപ്പില്‍ 1997 ജനുവരി ഒന്നുമുതല്‍ 2000 ഡിസംബര്‍ 31 വരെ നിയമിതരായ ഹൈസ്‌കൂള്‍ അസിസ്റ്റന്റുമാരുടെ പുതുക്കിയ താല്ക്കാലിക മുന്‍ഗണനാ പട്ടിക www.education.kerala.gov.in/circular ല്‍ പ്രസിദ്ധീകരിച്ചു. ആക്ഷേപമോ പരാതിയോ ഉളളവര്‍ അനുബന്ധ രേഖകള്‍ സഹിതം സെപ്തംബര്‍ 30 നുള്ളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ബന്ധപ്പെടണം.
സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണം സപെഷ്യല്‍ അരി
ഓണത്തോടനുബന്ധിച്ച്
സ്‌കൂള്‍ കുട്ടികള്‍ക്ക്
അഞ്ച് കിലോഗ്രാം സ്‌പെഷ്യല്‍
അരി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍
ഉത്തരവായി.
ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍മാര്‍
സ്‌പെഷ്യല്‍ അരിയുടെ ഇന്‍ഡന്റ്
അടിയന്തരമായി പാസാക്കി
നല്‍കേണ്ടതും പ്രധാനാധ്യാപകര്‍
സെപ്തംബര്‍ മൂന്നിന് മുമ്പ്
അര്‍ഹതയുള്ള എല്ലാ കുട്ടികള്‍ക്കും
സ്‌പെഷ്യല്‍ അരി വിതരണം
ചെയ്യേണ്ടതുമാണെന്ന്
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
അറിയിച്ചു.
Saturday, 23 August 2014
BLEND Training പൂര്‍ത്തിയായി
കാസറഗോഡ് ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും ബ്ലോഗ് തയ്യാറാക്കി സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ പുറം ലോകത്തെ
അറിയിക്കുക , വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടു വരുന്ന അറിയിപ്പുകളും
സര്‍ക്കുലറുകളും മറ്റും
സ്കൂളുകളില്‍ അതാതു സമയം തന്നെ പോസ്റ്റുകളായി എത്തിക്കുക തുടങ്ങിയ
ഉദ്ദേശ്യങ്ങളോടെ കാസറഗോഡ് ജില്ലയില്‍ നടക്കുന്ന ബ്ലോഗ് നിര്‍മ്മാണ
പരിശീലനത്തിന് (BLEND-Blog for Dynamic Educational Network) കുമ്പള സബ്
ജില്ലയില്‍ ആഗസ്ത് 22,23 തിയ്യതികളിലായി MSCHS Neerchal സ്കൂളില്‍ വെച്ചു നടന്ന ദ്വിദിന പരിശീലനത്തോടെ സമാപനം കുറിച്ചു. മുഴുവന്‍ അധ്യാപകരും തങ്ങള്‍ തയ്യാറാക്കിയ ബ്ലോഗ് ഒന്നിനൊന്ന് മികവുറ്റതാക്കുന്നതില്‍ ശ്രദ്ധിച്ച് പരസ്പരം മത്സരബുദ്ധിയോടെ തന്നെ പരിശീലനത്തില്‍ പങ്കാളികളായി.
Udayavani(23-08-2014) |
Tuesday, 12 August 2014
ജില്ലാ കലോത്സവം - സംഘാടക സമിതി യോഗം ചേര്‍ന്നു
2013 ഡിസംബര്‍ 31 മുതല്‍ 2014 ജനുവരി 5 വരെ കുമ്പള ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ചു നടന്ന 54-ാമത് കാസറഗോഡ് ജില്ലാ കലോത്സവത്തിന്റെ സംഘാടക സമിതി ആഗസ്ത് 11 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ശ്രീ. തോമസ് മാസ്റ്റര്‍ വരവു-ചെലവു കണക്ക് അവതരിപ്പിച്ചു.ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.കൃഷ്ണകുമാര്‍ , പി.ടി.എ പ്രസിഡന്റ് ശ്രീ. സുരേഷ് റാവു , ഹെഡ്മാസ്റ്റര്‍ ശ്രീ. കൈലാസമൂര്‍ത്തി , വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രദീപ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 1,37,000 രൂപ മിച്ചം വന്ന വരവു-ചെലവു കണക്ക് അംഗീകരിച്ചു.സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ശ്രീ. പദ്മനാഭന്‍ മാസ്റ്റര്‍ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു.

Wednesday, 6 August 2014
ഹിരോഷിമ ദിനം
1945 -ല്‍ അമേരിക്ക ജപ്പാനില്‍ ബോംബ് വര്‍ഷിച്ചതിനെ അനുസ്മരിച്ച് ഇനിയൊരു യുദ്ധം ഈ ഭൂമുഖത്ത് വേണ്ട എന്ന മുദ്രാവാക്യവുമായി കുട്ടികളും അദ്ധ്യാപകരും കുമ്പള ടൗണിലൂടെ യുദ്ധവിരുദ്ധ റാലി നടത്തി.
ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി 8, 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരവും സംഘടിപ്പിച്ചു.മുഴുവന്‍ പോസ്റ്ററുകളും ഉള്‍പ്പെടുത്തിക്കൊണ്ട് സ്കൂളില്‍ പ്രദര്‍ശനം നടത്തി.ഗാസയില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കൊലയും ബോംബാക്രമണവും സൂചിപ്പിച്ചു കൊണ്ടുള്ള യുദ്ധവിരുദ്ധ സന്ദേശമായിരുന്നു മിക്ക പോസ്റ്ററുകളിലും പ്രധാനമായി കാണാന്‍ കഴിഞ്ഞത്.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് GALLARY സന്ദര്‍ശിക്കുക

Subscribe to:
Posts (Atom)